തെക്കേത്തുകവല: താന്നുവേലിൽ ധർമ്മശാസ്താക്ഷേത്രത്തിൽ മണ്ഡല ഉത്സവം തുടങ്ങി. ഇന്ന് രാത്രി 7.30ന് കാവടി ഹിഡുംബൻപൂജ. 23ന് വൈകിട്ട് ചിറപ്പ്, 24ന് രാത്രി 9ന് കാവടിവിളക്ക്, തകടിഭാഗം ശ്രീഭൂതനാഥവിലാസം ഭജനസമിതിയുടെ ഭജനസമർപ്പണം, നായാട്ടുവിളി, 10ന് കളമെഴുത്തുംപാട്ടും. 25ന് രാവിലെ 8.30ന് കാവടി നിറയ്ക്കൽ, നായാട്ടുവിളി, 11ന് കാവടി അഭിഷേകം,6ന് വടക്കുംഭാഗം മഹാദേവവേലകളി സംഘത്തിന്റെ തിരുമുമ്പിൽവേല, 7ന് തായമ്പക, 12.30ന് എതിരേൽപ്പ്, നായാട്ടുവിളി, 1.30ന് കളമെഴുത്തുംപാട്ടും. 26ന് രാവിലെ 9ന് ഭസ്മാഭിഷേകത്തോടെ നടയടയ്ക്കും.