മുണ്ടക്കയം : ശബരിമല കാനനപാത തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമെന്ന് കാനനപാത സംരക്ഷണ പ്രക്ഷോഭ സമിതി നേതാക്കൾ അറിയിച്ചു. തീർത്ഥാടന പൂർത്തീകരണത്തിന് പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമലയാത്ര അനിവാര്യമാണെന്ന് സമിതി ചെയർമാൻ കോരുത്തോട് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് പി.എൻ . വേണുക്കുട്ടൻ നായർ, വൈസ് ചെയർമാൻ വീരശൈവ മഹാസഭ ദേശീയ വർക്കിംഗ് കമ്മറ്റി അംഗം എ.പി. സന്തോഷ്‌കുമാർ , സെക്രട്ടറി പ്രൊഫ. വി.ജി. ഹരീഷ് കുമാർ , ജോ. കൺവീനർ എ.കെ.സി.എച്ച്.എം.എസ്. ശാഖാ സെക്രട്ടറി ഷിബു കെ.ദാസ്, കമ്മറ്റി അംഗം രഘുനാഥൻ തട്ടാരത്ത്, ഐക്യ മല അരയ മഹാസഭ ജില്ലാ സെക്രട്ടറി എം.കെ. സജി എന്നിവർ ചൂണ്ടിക്കാട്ടി.