sahayam

കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച 94 പേരുടെ ആശ്രിതർക്ക് 50000 രൂപ 47 ലക്ഷം രൂപ വിതരണം ചെയ്തു. 154 പേർക്കായി 77 ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കുന്നതിനായി ബില്ലുകൾ ട്രഷറിയിൽ നൽകി. അപേക്ഷിക്കാൻ നടത്തിയ ദ്വിദിന ക്യാമ്പിൽ 516 അപേക്ഷ സ്വീകരിച്ചു. ഇന്നലെ 111 പേർ കൂടി അപേക്ഷ നൽകി. കൊവിഡ് ബാധിച്ച് മരിച്ചതിന്റെ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് ആധാർ, റേഷൻ കാർഡ്, ബന്ധം തെളിയിക്കുന്ന രേഖ, അവകാശിയുടെ ബാങ്ക് അക്കൗണ്ട് രേഖ എന്നിവ സഹിതം 24 വരെ അതത് വില്ലേജ് ഓഫീസുകളിൽ അപേക്ഷിക്കാം.