മുണ്ടക്കയം ഈസ്റ്റ്: കാർ തിട്ടയിലിടിച്ച് മറിഞ്ഞ് ആറ് പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി പൗർണമിയിൽ കൃഷ്ണകുമാരി (53), അഞ്ജു (28), വിഷ്ണു (33), വൃന്ദ (30), അനീഷ് (36) അനീഷിന്റെ മകൾ അവനിക (7) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജുവിന്റെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച അഞ്ചോടെ കൊടികുത്തിക്ക് സമീപം മുപ്പത്തിയാറാം മൈലിലായിരുന്നു അപകടം. മൂന്നാറിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്നു കാർ യാത്രക്കാർ.