ഐങ്കൊമ്പ്: പാറേക്കാവ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലസമാപന ഉത്സവം 26ന് നടക്കും. രാവിലെ 9.30ന് പുതിയ വഴിപാട് കൗണ്ടർ സമർപ്പണം, 10ന് മണക്കാട്ടില്ലത്ത് നിന്ന് കുംഭകുട ഘോഷയാത്ര, 11ന് കുംഭകുടം അഭിഷേകം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് ചുറ്റുവിളക്ക്, ദീപാരാധന, 7ന് വലിയകളം തൊഴൽ, 11 മുതൽ വടക്കേയക്ഷി നടയിൽ വലിയഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.