പാലാ: എസ്.എൻ.ഡി.പി യോഗം വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വനിതാജ്വാലയും നേതൃസംഗമവും സ്ത്രീശക്തിയുടെ ഉണർത്തുപാട്ടാകുമെന്ന് എസ്.എൻ.ഡി.പി. യോഗം വനിതാസംഘം കേന്ദ്രസമിതി അദ്ധ്യക്ഷ കെ.പി കൃഷ്ണകുമാരി പറഞ്ഞു. വനിതാസംഘം നേതൃസംഗമത്തിനും വനിതാജ്വാലയ്ക്കും മുന്നോടിയായി മീനച്ചിൽ യൂണിയനിൽ നടന്ന വനിതാസംഘം നേതൃത്വ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവാ മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേളനം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം കേന്ദ്രസമതിയംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മീനച്ചിൽ യൂണിയൻ വനിതാസംഘം നേതാക്കളായ ബിന്ദു സജി മനത്താനം, കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി, സുജ മണിലാൽ, റീന അജി, ബീന മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. മീനച്ചിൽ യൂണിയനിലെത്തിയ കേന്ദ്രസമിതി ഭാരവാഹികളെ വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവ മോഹൻ, മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി രാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.