വൈക്കം : മൂത്തേടത്തുകാവ് ദൈവത്തറ ധർമ്മദൈവദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ഐശ്വര്യ ഗന്ധർവ്വൻ കുതിരപ്പുറത്ത് വായുമാർഗ്ഗം സഞ്ചരിക്കുന്ന സന്ദർഭമാണ് കളത്തിൽ ആലേഖനം ചെയ്തത്. കളമെഴുത്ത് ആചാര്യൻ സുമോദ് നാരായണന്റെ നേതൃത്വത്തിലാണ് വിവിധ വർണങ്ങളിൽ കളം വരച്ചത്. ക്ഷേത്ര പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ, സെക്രട്ടറി കെ.എൻ. സന്തോഷ്, ക്ഷേത്രം വെളിച്ചപ്പാട് ഹരിഹരൻ, മറ്റ് ഭാരവാഹികളായ കെ.എസ്.അനിൽകുമാർ, ചിത്തരൻ, മധു, ഷാജി, ശിവരാമൻ, അരുൺകുമാർ, മഹിളാസമാജം പ്രസിഡന്റ് ആനന്ദവല്ലി അപ്പച്ചൻ, സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു. രാവിലെ ദാഹവഴിപാടുകൾ, സർപ്പങ്ങൾക്ക് കൂട്ടക്കളം, ഗന്ധർവ്വസ്വാമിയ്ക്ക് കൂട്ടക്കളം, പമ്പാമേളം, 12.30 ന് വടക്കുപുറത്ത് മഹാഗുരുതി, തുടർന്ന് ദേവിക്ക് പ്രസാദ ഊട്ട് എന്നിവയുണ്ടായിരുന്നു.