വൈക്കം : കേരളത്തിൽ ദളിത് ഉദ്യോഗസ്ഥരും, ദളിത് സമൂഹവും നേരിടുന്ന പീഡനങ്ങൾ ഇടത് സർക്കാരിന്റെ കാലത്ത് വർദ്ധിച്ചുവരികയാണെന്നും ഇത് നേരിടാൻ ദളിത് വിഭാഗങ്ങൾ പുതിയ നവോത്ഥാന സംരംഭങ്ങൾക്ക് തുടക്കം കുറിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. റിട്ട. എസ്.പി രാധാകൃഷ്ണന് എതിരെയുള്ള ജാതിപീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജനകൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ കെ.ഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ അക്കരപ്പാടം മുഖ്യപ്രഭാഷണം നടത്തി. കൺവീനർ കെ.ടി.റെജികുമാർ, വിവിധ ദളിത് സംഘടനകളുടെ പ്രതിനിധികളായ അഡ്വ.സജി കെ.ചേരമൻ, സുധീർകുമാർ, എ.കെ.സജീവ്, സി.എം.ദാസപ്പൻ, എൻ.മുരളി, പി.വി.നടേശൻ, തിലകമ്മ പ്രേംകുമാർ, പി.കെ.സന്തോഷ്, കെ.കെ.കേശവൻ എന്നിവർ പ്രസംഗിച്ചു.