വൈക്കം : സംസ്ഥാന വൈദ്യുതി ബോർഡുകളെ നോക്കുകുത്തികളാക്കി വിതരണമേഖല സ്വകാര്യവത്ക്കരിക്കുന്നതിനും കുത്തകകൾക്ക് യഥേഷ്ടം ലാഭം കൊയ്യുന്നതിനുമുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ ഉപേക്ഷിക്കണമെന്ന് കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വൈക്കം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഡിവിഷൻ പ്രസിഡന്റ് പി.എൽ.പ്രേംലാൽ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാ​റ്റിൻകര മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച ജീവനക്കാർക്കുള്ള ഉപഹാരം കേരള പവർ ബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.വി.മനോജ് നിർവഹിച്ചു. എം.ജയകൃഷ്ണൻ, ഫ്രാൻസിസ് സേവ്യർ, കൃഷ്ണപ്രസാദ്, അബ്ദുൾ സലാം റാവുത്തർ, ജയ്‌ജോൺ പേരയിൽ, ബി. അനിൽകുമാർ, കെ.വി.ചിത്രാംഗദൻ, ജോർജ്ജ് വർഗ്ഗീസ്, ശ്രീദേവി അനിരുദ്ധൻ, കെ വി വിഷ്ണു, പി.വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.