തലയോലപ്പറമ്പ് : ബ്രഹ്മമമംഗലത്ത് നടന്നുവന്ന സംസ്ഥാന സൗത്ത്‌ സോൺ മിനിവോളിബാൾ ചാമ്പ്യൻഷിപ്പിന്റെ സമാപനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ അന്തർദ്ദേശീയ താരം അബ്ദുൾ റസ്സാക്ക് മുഖ്യാതിഥിയായിരുന്നു. വിജയികളായ ടീമുകൾക്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് എസ്.ഡി.സുരേഷ്ബാബു ട്രോഫികൾ നൽകി. അസോസിയേഷൻ ഭാരവാഹികളായ. ബാബുവടക്കേമുറി, കെ.എച്ച്.ജബ്ബാർ ബിജുലാൽ, ചന്ദ്രബാബു, വത്സരാജ്, യൂണിയൻ സെക്രട്ടറി പി.ജി.ശാർങ്ങ്ധരൻ, പി.ടി.എ പ്രസിഡന്റ് എസ്.ജയപ്രകാശ്, ടി.സി.ഗോപി, അജിത് പ്രകാശ്, ഹെഡ്മിസ്‌ട്രസ് ജയശ്രീ, കായിക അദ്ധ്യാപകൻ വിഷ്ണു,ആസാദ് വോളി ബാൾ ക്ലബ് പ്രസിഡന്റ് പി.കെ.വേണുഗോപാൽ, സജിത ബിജു തുടങ്ങിയവർ നേതൃത്വം നൽകി.