വൈക്കം : സുഭിക്ഷ കേരളം പദ്ധതി സംസ്ഥാനത്ത് കാർഷിക ഉത്പാദനത്തിൽ ഗണ്യമായ വർദ്ധന വരുത്തിയതായി മന്ത്റി പി. രാജീവ് പറഞ്ഞു. വൈക്കം തോട്ടുവക്കം കെ.വി കനാൽക്കരയിലെ വീടിനോടു ചേർന്ന കൃഷിയിടത്തിൽ നിന്ന് വിളവെടുത്തെ ജൈവ പച്ചക്കറികൾ സി.കെ.ആശ എം. എൽ.എയ്ക്കും, നാട്ടുകാർക്കും വിതരണം ചെയ്യുന്നതിനിടയിൽ വർദ്ധിക്കുന്ന പഴം - പച്ചക്കറി വില പരാമർശിച്ചാണ് മന്ത്റി ഇക്കാര്യം വ്യക്തമാക്കിയത്. കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, നഗരസഭ മുൻ ചെയർമാൻ പി.ശശിധരൻ , സി.പി.എം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി എം.സുജിൻ, നഗരസഭ കൃഷി അസിസ്​റ്റന്റ് മെയ്‌സൺ മുരളി തുടങ്ങിയവർ സംബന്ധിച്ചു.