കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീമഹാപരാ ശക്തിഭദ്രവിളക്ക് കർമ്മസ്ഥാനത്ത് മണ്ഡല മഹോത്സവം 26ന് സമാപിക്കും. രാവിലെ 8ന് മധു ദേവാനന്ദ തിരുമേനികളുടെ മുഖ്യകാർമ്മികത്വത്തിൽ മുട്ടിറക്കൽ പൂജ നടക്കും. തുടർന്ന്, ദോഷ നിവാരണവും പ്രശ്‌നചിന്തനവും. ഉച്ചയ്ക്ക് രണ്ടിന് അയ്യപ്പ സ്‌ത്രോസ്ത്ര ജപവും ശരണ മന്ത്രഘോഷ ജപവും. 6.45ന് മഹാദീപാരാധനയും 7.30ന് ഭദ്രവിളക്ക് കർമ്മ സ്ഥാനം ഭജൻ യുണിറ്റിന്റെ ഭജന. ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് പുലർച്ചെ 5 മുതൽ പരദേവതാ പൂജയും, അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും.