പൊൻകുന്നം: ഗുരുധർമ്മ പ്രചരണസഭ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 89-ാമത് ശിവഗിരി തീർത്ഥാടന വിളമ്പരയാത്ര നടത്തി. കേന്ദ്രസമിതിയംഗം ആർ.സലികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോഡി ഫ്‌ളാഗ്ഓഫ് ചെയ്തു. അട്ടിക്കൽ നിന്ന് ആരംഭിച്ച യാത്ര ചെന്നാക്കുന്നിൽ സമാപിച്ചു. സമാപനസമ്മേളനം സഭ മുൻരജിസ്ട്രാർ അമയന്നൂർ ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എൻ സത്യദേവ് അദ്ധ്യക്ഷനായി. ഡി.സി.മോഹൻകുമാർ, പുരുഷൻ ശാന്തി, വി.ഡി.സാബു, ജയകുമാർ, വി.കെ.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം-ഗുരുധർമ്മപ്രചരണസഭ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 89-ാമത് ശിവഗിരി തീർത്ഥാടന വിളമ്പരയാത്ര കേന്ദ്രസമിതിയംഗം ആർ.സലികുമാർഉദ്ഘാടനം ചെയ്യുന്നു.