വൈക്കം : നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും, ആശ്രമം സ്കൂളിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, എൻ.എസ്.എസ് വിഭാഗങ്ങളുടെ 'അതിജീവനം - 2021' സപ്തദിന ക്യാമ്പും 26 ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

ആശ്രമം സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 7.45 ന് നടക്കുന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ രേണുക രതീഷ് മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ് ജില്ലാ കൺവീനർ പി.എസ്.ഷിന്റോമോൻ സന്ദേശം നൽകും. നഗരസഭ കൗൺസിലർ ആർ.സന്തോഷ്, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, കെ.സി.ചെറിയാൻ, പി.ആർ.ബിജി, പി.ടി.ജിനീഷ് എന്നിവർ പ്രസംഗിക്കും. ഹയർസെക്കൻഡറി പ്രിൻസിപ്പൾ എ.ജ്യോതി സ്വാഗതവും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു.എസ്.നായർ നന്ദിയും പറയും.

ദത്ത് ഗ്രാമത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മന്ത്രി വി.എൻ.വാസവനും, പി.എസ്.ഷിന്റോമോനും ചേർന്ന് നിർവഹിക്കും.