
കോട്ടയം: ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും രഞ്ജിനി സംഗീതസഭയുടെ മുഖ്യ സ്ഥാപകനുമായ ഡോ. എസ്. കെ മൂർത്തിയുടെ നിര്യാണത്തിൽ അനുശോചിക്കും. 26ന് വൈകിട്ട് 3ന് നടത്തുന്ന സമ്മേളനം അഡ്വ. കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ കൊവിഡ് കെയർ സെന്ററുകളിൽ ക്ലീനിംഗ് ചെയ്തിരുന്നവരെയും സേവാഭാരതി, അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെയും ആദരിക്കും. ഡോ. രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തും . ട്രസ്റ്റ് ട്രഷറർ കെ.സി. ജോയി, ജോയിന്റ് സെക്രട്ടറി ഡോ. രാമകൃഷ്ണൻ, മെമ്പർ ലക്ഷ്‌മൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.