ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും മണ്ഡലസമാപന ഉത്സവവും 27, 28 തീയതികളിൽ നടക്കും. തന്ത്രി നരമംഗലം ചെറിയനീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
27ന് രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 9ന് നവഗ്രഹപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഭജന. 28ന് രാവിലെ 6.30ന് ഗണപതിഹോമം, തുടർന്ന് ഉദയാസ്തമന പൂജാ ആരംഭം, സ്റ്റേജിൽ പുരാണപാരായണം, തുടർന്ന് നിറമാലയും നടയ്ക്കൽ പറവയ്പ്പും.
കൊവിഡ് നിയന്ത്രണമുള്ളതിനാൽ ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്രകളില്ല. പകരം കാവിൻപുറം കാണിക്കമണ്ഡപത്തിങ്കൽ നിന്നും ക്ഷേത്രസന്നിധിയിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും.
ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നശേഷം വിശേഷാൽ ദീപാരാധന, വലിയ കാണിക്ക എന്നിവ നടക്കും. 8.30 മുതൽ പനച്ചിക്കാട് വൈഷ്ണവം ഭജൻസിന്റെ ഈശ്വരനാമഘോഷം വേദിയിൽ അരങ്ങേറും.