കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിൽ വീട് പൂർണമായും നഷ്ടപ്പെട്ട കൂട്ടിക്കൽ മാക്കൊച്ചി സ്വദേശികളായ സി.ജെ.ജോൺസൺ, പി.സോമൻ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് കോട്ടയം പബ്ലിക് ലൈബ്രറി ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും. 24ന് വൈകുന്നേരം 4ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന യോഗത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ സഹായധനം വിതരണം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവർത്തകനായ ഡോ.ബഞ്ചമിൻ ജോർജ് പ്രസംഗിക്കും.