പാലാ: രാമപുരം ഗവ.ആശുപത്രിയുടെ പേര് കെ.എം. മാണി മെമ്മോറിയൽ ഗവ.ആശുപത്രി എന്നാക്കി മാറ്റണമെന്ന് കേരളാ കോൺഗ്രസ് എം രാമപുരം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബൈജു ജോൺ പുതിയിടത്തുചാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എ ജോസ് മണക്കാട്ട് മറ്റം, ബെന്നി ആനത്താരയ്ക്കൽ സണ്ണി പൊരുന്നക്കോട്ട് ഡി.പ്രസാദ് ഭക്തി വിലാസ്, അലക്‌സി തെങ്ങും പള്ളിക്കുന്നേൽ, ബെന്നി തെരുവത്ത്, അപ്പച്ചൻ നെടുംമ്പിള്ളി, സ്മിത അലക്‌സ് ,ആൻസി ബെന്നി, സജി മിറ്റത്താനി,അമ്മിണി കെ.എൻ. ജയചന്ദ്രൻ വരകപ്പിള്ളിൽ, എം എൻ പ്രദിപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.