karunya

ചങ്ങനാശേരി: മദർ തെരേസ ഫൗണ്ടേഷൻ സംസ്ഥാന സമിതി സെന്റ് വിൻസന്റ് അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച കാരുണ്യസ്പർശം പദ്ധതിയും ക്രിസ്മസ് ആഘോഷവും ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ കാരുണ്യം മനുഷ്യസമൂഹത്തിൽ പ്രതിഫലിപ്പിക്കണമെന്നും കാരുണ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തിൽ പരസ്പരം സ്‌നേഹിക്കാനും കാരുണ്യത്തോടെ പെരുമാറാനും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. മദർ തെരേസാ ഫൗണ്ടേഷൻ ചെയർമാൻ ലാലി ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പർ ഹരികുമാർ കോയിക്കൽ മുഖ്യപ്രഭാഷണവും ഫാ.ജോസ് കൊച്ചുപറമ്പിൽ ക്രിസ്മസ് സന്ദേശവും നൽകി. കത്തോലിക്കാ അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി ജോസഫ്, സൈബി അക്കര, സിബി മുക്കാടൻ, സിസ്റ്റർ പുഷ്പം, സി. ജ്യോതി എന്നിവർ പങ്കെടുത്തു.