പാലാ:അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (എ.പി.ഐ.) കേരള ഘടകം സംസ്ഥാന സമ്മേളനം നടത്തി. എ.പി.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. അലക്‌സാണ്ടർ കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗം പേട്രൺ പ്രൊഫ. ഡോ. കെ.പി. പൗലോസ് ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് മുൻ മെഡിസിൻ പ്രൊഫസറായിരുന്ന ഡോ. മാത്യു പാറക്കലിനെ സമ്മേളനത്തിൽ ആദരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മുൻ മെഡിസിൻ മേധാവി പ്രൊഫ. ഡോ. ആർ.എൻ. ശർമ്മ പങ്കെടുത്തു. ഡോ. ജയിംസ് ജോസഫ്, ഡോ. ബിനോയ് ജെ. പോൾ, ഡോ. ആർ. സജിത്ത് കുമാർ, ഡോ. ജീവൻ ജോസഫ്, ഡോ. ബി. പത്മകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. വി.സി. മാത്യു റോയ് മെമ്മോറിയൽ ഒറേഷൻ അവാർഡ് ഡോ. ആർ. ചാന്ദിനിക്കും, ഡോ.എൻ.എൻ. അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് ഡോ.കെ. വിജയകുമാറിനും സമ്മാനിച്ചു.സംസ്ഥാന സെക്രട്ടറി ഡോ. ജി.ഹരീഷ്‌കുമാർ നന്ദി പറഞ്ഞു.