അടിമാലി: അടിമാലി വ്യാപാര മേഖലയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ അടിമാലി ഗ്രാമ പഞ്ചായത്തിന് സമീപം 86 മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാനവും താക്കോൽ ദാനവും പ്രമാണങ്ങളുടെ കൈമാറ്റവും ഇന്ന് നടക്കുമെന്ന് ചെയർമാൻ അഡ്വ ബാബു ജോർജ് , മാനേജിംഗ് ഡയറക്ടർ സുനിൽകുമാർ എ കെ ഡയറക്ടർ ബോർഡ് അംഗം എം.പി. തോമസ്സ് എന്നിവർ അറിയിച്ചു. വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു താക്കോൽ ദാനം നിർവ്വഹിക്കും. വർഗ്ഗീസ് പീറ്റർ കാക്കനാട്ട് താക്കോൽ ഏറ്റുവാങ്ങും. വ്യപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്റ് കെ.ആർ. വിനോദ് പ്രമാണം കൈമാറും. നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ളവരെ അടിമാലി യൂണിറ്റ് പ്രസിഡന്റ് പി.എം. ബേബി ആദരിക്കും. പഞ്ചായത്തംഗം രഞ്ജിത ,അടിമാലി യൂണിറ്റ് സെകട്ടറി ഡയസ് പുല്ലൻ, കെ.പി. ജോയി എന്നിവർ പ്രസംഗിക്കും.