
കോട്ടയം: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേരള വികസന കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെമിനാർ നടന്നു. കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ മുന്നണി മുന്നോട്ടുവച്ച നയപരിപാടികൾ അദ്ദേഹം വിശദീകരിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി അനീഷ് ലാൽ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബി.ശ്രീകുമാർ അനിതാ സുശീൽ, കെ.ജെ പ്രസാദ്, കെ.വി ഷിബു എന്നിവർ പങ്കെടുത്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാബു ഐസക് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബിജോ ജോസഫ് നന്ദിയും പറഞ്ഞു.