വൈക്കം : വൈക്കം - എറണാകുളം വേഗ ബോട്ട് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലഗതഗത വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഈ സർവീസ് നിറുത്തലാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ജിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, ജോയിന്റ് സെക്രട്ടറി എ.കെ.അഖിൽ, എക്‌സി. അംഗങ്ങളായ വി.ടി.മനീഷ്, സുജിത് സുരേഷ്, ശ്രീജി ഷാജി, കമ്മിറ്റി അംഗം സുമേഷ് വിഷ്ണു, ജീലീഷ്, വിജേഷ് എന്നിവർ നേതൃത്വം നൽകി.