accident-


അടിമാലി : അടിമാലി -കുമളി ദേശിയപാതയിൽ കല്ലാർകുട്ടി ടൗണിൽ വീണ്ടും വാഹനാപകടം.നിയന്ത്രണം നഷ്ടമായ ലോറി സ്വകാര്യ ബസിലും കാറിലും ഇടിച്ച ശേഷം പാതയോരത്തെ കൽക്കെട്ടിലേക്ക് പാഞ്ഞ് കയറി.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ കടയുടെ വരാന്തയിൽ തങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.അപകടത്തിൽ കടയുടെ വരാന്തയിൽ നിന്നിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു.രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്.അടിമാലിയിൽ നിന്നും രാജാക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഭാരം കയറ്റിയ ലോറി കല്ലാർകുട്ടി ടൗണിൽ എത്തിയതോടെ നിയന്ത്രണം നഷ്ടമായി അടിമാലിക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലും വെള്ളത്തൂവലിൽ നിന്ന് മുരിക്കാശ്ശേരിക്ക് പോകുകയായിരുന്ന കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും നിരങ്ങി നീങ്ങിയ കാർ സമീപത്തെ കടയുടെ വരാന്തയിൽ തങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കാറിൽ യാത്രികരായി ഉണ്ടായിരുന്ന രണ്ട് പേർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.നിയന്ത്രണം നഷ്ടമായ ലോറി ബസിലിടിച്ചെങ്കിലും യാത്രക്കാർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.ലോറിയിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്.ഇടിയുടെ ആഘാതത്തിൽ കാറിനും ബസിനും ലോറിക്കും കേടുപാടുകൾ സംഭവിച്ചു.കാറിലും ബസിലും ഇടിച്ച ശേഷം ലോറി പാതയോരത്തെ കൽക്കെട്ടിൽ തങ്ങി നിന്നത് കൂടുതൽ അപകടം ഒഴിവാക്കി.അപകടത്തിൽ കടയുടെ വരാന്തയിൽ നിന്നിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു.അടിമാലി പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.മുമ്പും സമാന രീതിയിൽ കല്ലാർകുട്ടി ടൗണിൽ വാഹനാപകടം സംഭവിച്ചിട്ടുണ്ട്.അന്ന് അപകടത്തിൽ പരിക്കേറ്റയാളുടെ രണ്ട് കാലുകളും മുറിച്ച് മാറ്റണ്ടതായി വന്നു.