രാജാക്കാട് : രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലികമായി അസിസ്റ്റന്റ് സർജൻ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് നേരിട്ടുള്ള അഭിമുഖം 30 ന് രാവിലെ 11.30 ന് നടക്കും. നിശ്ചിത യോഗ്യതയുള്ള എം.ബി.ബി.എസ് , ടി സി എം സി രജിസ്‌ട്രേഷനും 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ :9497283899