കോട്ടയം: സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരനായ യുവാവിനെ രണ്ടംഗസംഘം മർദ്ദിച്ചതായി പരാതി. പനച്ചിക്കാട് സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അറുത്തൂട്ടി കവലയിലായിരുന്നു സംഭവം. ഓർഡർ ലഭിച്ച ഭക്ഷണം എത്തിയ്ക്കുന്നതിനായി പോകുകയായിരുന്നു പ്രദീപ്. ഈ സമയം പ്രദീപിന്റെ ബൈക്ക് അറുത്തൂട്ടി ഭാഗത്ത് വെച്ച് മറ്റൊരു ബൈക്കിൽ തട്ടി. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രദീപിനെ ബൈക്കിലെത്തിയവർ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ട് പേർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.