കോട്ടയം: പ്രമുഖ വസ്ത്രാലയമായ കേളമംഗലം സിൽക്‌സിന്റെ കോട്ടയം,​ചിങ്ങവനം,​ഞാലിയാകുഴി ഷോറൂമുകളിൽ വസ്ത്രങ്ങൾക്ക് 10 മുതൽ 25 ശതമാനം വരെ മെഗാ ഡിസ്‌ക്കൗണ്ട് നൽകുന്ന ക്രിസ്മസ് പുതുവത്സര ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കൾക്ക് വർണ്ണപ്പകിട്ടാർന്ന ക്രിസ്മസും പുതുവത്സരവും സമ്മാനിക്കുന്നതിനായി പുതുമയും ഗുണമേന്മയും ലാഭവും കൈകോർക്കുന്ന കസ്റ്റമർ ഫ്രണ്ട്‌ലി ക്രിസ്മസ് പുതുവത്സര ഓഫറാണ് കേളമംഗലം സിൽക്‌സ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സജിത്ത് കേളമംഗലം പറഞ്ഞു. സ്ത്രീകൾക്കും, പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള വൈവിധ്യമാർന്ന വസ്ത്രങ്ങളുടെ കളക്ഷൻ മെഗാ ഡിസ്‌ക്കൗണ്ട് സെയിലിനോടനുബന്ധിച്ച് ഷോറൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.