നെടുംകുന്നം: നെടുംകുന്നം ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തോട്ടയ്ക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.വി.വി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.തണൽ പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ.എസ്.ഇ ട്രസ്റ്റ് ചെയർമാൻ ഗിരീഷ് കോനാട്ട് നിർവഹിച്ചു. സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ പി.ജ്യോതിമോൾ, എച്ച്.ഒ.ഡി മാരായ പ്രതിഭ പ്രകാശ്, എ.ആര്യലത, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ടി.എം നിഥിൻ കുമാർ, നീരജാ പ്രകാശ്, കോളേജ് ചെയർമാൻ അശ്വിൻ സുരേഷ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ ലീഡർ പാർത്ഥിവ് വിജയ് സ്വാഗതവും ദിയ ബിജു നന്ദിയും പറഞ്ഞു.