
വൈക്കം : കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്റ്യസമരസേനാനിയും എം.എൽ.എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുളള അവാർഡ് ദാനവും അനുസ്മരണ സമ്മേളനവും ഇന്ന് നടക്കും. രാവിലെ 10ന് വൈക്കം സി.കെ വിശ്വനാഥൻ സ്മാരകഹാളിൽ നടക്കുന്ന സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സെക്രട്ടറി അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അനുസ്മരണ പ്രസംഗം നടത്തും. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി സ്‌കോളർഷിപ്പ് വിതരണവും സി.കെ ആശ എം.എൽ.എ ക്യാഷ് അവാർഡ് വിതരണവും നിർവഹിക്കും.