അടിമാലി: ഒഴുവത്തടം പള്ളിപ്പാറ ഭാഗത്ത് ഉൾവനത്തിലായി എക്സൈസ് നടത്തിയ പരിശോധനയിൽ 110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. ക്രിസ്മസ് പുതുവൽസരാഘോഷങ്ങൾക്ക് ചാരായം വാറ്റി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന കോടയാണ് കണ്ടെത്തിയത്.പ്രതിയെകുറിച്ച് അന്വേഷണമാരംഭിച്ചതായും സൂചന ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ പി എച്ച് ഉമ്മറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ വി പി, സുരേഷ് കുമാർ കെ കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ എൻ അനിൽ , സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ബി സുനീഷ് കുമാർ, മീരാൻ കെ.എസ്, അബിൻസ് എം എം എന്നിവർ പങ്കെടുത്തു.