കോട്ടയം: കുട്ടിക്കൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകും. ഇന്ന് വൈകുന്നേരം 4ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ തുക കൈമാറും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവർത്തകനായ ഡോ. ബെഞ്ചമിൻ ജോർജ്ജ് പങ്കെടുക്കും.