
കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തങ്കണത്തിൽ കേക്ക് മേള ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകറിന് നൽകി ഉദ്ഘാടനം ചെയ്തു. ആറ് വ്യത്യസ്ത ഇനങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. 150 മുതൽ 400 രൂപ വരെയാണ് വില. പൊതു വിപണിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിലും വിലക്കുറവിലാണ് വിൽക്കുന്നത്. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് ഒഴിവായി മുടക്കിയ കാശ് തൊഴിലാളികൾക്ക് തന്നെ ലഭിക്കാൻ ഈ മേള സഹായിക്കുമെന്ന് കുടുംബശ്രീ ജില്ലാ പ്രോജക്ട് മാനേജർ ജോബി ജോൺ പറഞ്ഞു.