bindu

കോട്ടയം: കേരള ഗവർണറെ ഉപദേശിക്കാനും ഗവർണറോട് കാര്യങ്ങൾ പറഞ്ഞു കത്തെഴുതാനും തനിക്കവകാശമുണ്ടെന്നും അതിന് ആവശ്യമായ നിയമോപദേശം തനിക്കു കിട്ടിയിട്ടുണ്ടെന്നും പറയുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു, ആ നിയമോപദേഷ്ടാവ് ആര് എന്നുകൂടി വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. ഇക്കണക്കിന്, നാളെ ഇന്ത്യൻ പ്രസിഡന്റിനെയും ഉപദേശിക്കാൻ തക്ക 'ഉന്നത' അധികാരം തനിക്കുണ്ടെന്നും അതിനുള്ള നിയമ ഉപദേശം കിട്ടിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു പറയാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ മന്ത്രി വ്യക്തത വരുത്താൻ തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി നിലപാ‌ടു വ്യക്തമാക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പി. സി.തോമസ് പത്രക്കുറിപ്പിൽ പറഞ്ഞു.