abhaya

കോട്ടയം : സിസ്റ്റർ അഭയ കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ഒരു വർഷം പോലും ജയിലിൽ കിടക്കുന്നതിന് മുൻപ്, പ്രതി ഫാ. തോമസ് കോട്ടൂരിന് ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിടുതൽ അപേക്ഷ സർക്കാർ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. അഞ്ചു മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപ്, പ്രതി തോമസ് കോട്ടൂരിന് 139 ദിവസം സർക്കാർ പരോൾ അനുവദിച്ചിരുന്നു. ഇപ്പോൾ പ്രതിയ്ക്ക് 70 വയസ് കഴിഞ്ഞുവെന്നതിന്റെ പേരിൽ ശിക്ഷ ഇളവ് ചെയ്യുന്നത്, നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്.