പാലാ: കേരളത്തെ കവിതയിലൂടെ വളർത്തി ലോകത്തിന്റെ മുന്നിൽ എത്തിച്ച കവിയാണ് മഹാകവി പാലാ നാരായണൻ നായരെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ ഏഴാമത് മഹാകവി പാലാ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരലക്ഷം രൂപ യും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ബാങ്ക് പ്രസിഡന്റ് ജോർജ് സി.കാപ്പൻ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. സുകുമാരൻ പെരുംബ്രായിൽ പാലാ അനുസ്മരണം നടത്തി. രവി പുലിയന്നൂർ പ്രശസ്തിപത്രം അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ചാക്കോ സി പൊരിയത്തിനെ ആദരിച്ചു. സാംജി ടിവി പുരം, ലാലിച്ചൻ ജോർജ്ജ്, ബാബു കെ ജോർജ്ജ്, എം എസ് ശശിധരൻ നായർ, ശ്രീലത, നൈസ് മോൾ സ്‌കറിയ എന്നിവർ പ്രസംഗിച്ചു