medisep

കോട്ടയം: മെഡിസെപ്പ് യാഥാർത്ഥ്യമാക്കിയ സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ഓഫീസ് സമുച്ചയങ്ങളിലായിരുന്നു പ്രകടനം. കോട്ടയം സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ സെക്രട്ടേറിയറ്റംഗം സീമ എസ്. നായർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ തുടങ്ങിയവർ സംസാരിച്ചു. ടൗൺ ഏരിയയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി.ഷാജി, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ പ്രസാദ്, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.ഡി. സലിംകുമാർ, ലക്ഷ്മി മോഹൻ, സിയാദ് ഇ.എസ്, ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാർ പി പി തുടങ്ങിയവർ സംസാരിച്ചു.