lan

കോട്ടയം: കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സനായി (കെ.എഫ്.ഡി.സി) എൻ.സി.പി വൈസ് പ്രസിഡന്റ് ലതിക സുഭാഷിനെ നിയമിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വിട്ടത്. തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം എൻ.സി.പിയിൽ ചേരുകയുമായിരുന്നു. തിങ്കളാഴ്ച ചുമതലയേൽക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു.