ഒളശ്ശ: ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തിൽ നവീകരിച്ച ശ്രീകോവിലിന്റെയും മണ്ഡപത്തിന്റെയും സമർപ്പണവും താഴികക്കുടം പുനപ്രതിഷ്ഠയും ഇന്ന് ആരംഭിക്കും. ഒന്നാം ദിവസമായ ഇന്ന് ദ്രവ്യകലശാദി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്ന കടിയോക്കൽ കൃഷ്ണൻ നമ്പൂതിരിയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. വൈകിട്ട് ആചാര്യവരണം, വിഘ്‌നേശ്വര പൂജ, പ്രാസാദ ശുദ്ധി, രക്ഷാകലശപൂജ, രക്ഷോഘ്‌നഹോമം, വാസ്തുഹോമവും കലശപൂജയും, അത്താഴപൂജ. 25ന് രാവിലെ ബ്രഹ്മകലശപൂജ, നവീകരണ പ്രായശ്ചിത്തഹോമകലശാഭിഷേകം. വൈകിട്ട് അധിവാസഹോമം, അത്താഴപൂജ. 26ന് രാവിലെ താഴികക്കുട പ്രതിഷ്ഠ, ബ്രഹ്മകലശാഭിഷേകം, ചാന്താട്ടം, ഉച്ചപ്പൂജ, ശ്രീഭൂതബലി, ആചാര്യദക്ഷിണ.