
കോട്ടയം: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ അനുകൂലിക്കുന്നതായി ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രായ പരിധി ഉയർത്തുന്നത് സഭയുടെ വിശ്വാസ പ്രമാണങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. വ്യവഹാര രഹിതമായ സഭാ വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് മെല്ലപ്പോക്കില്ല. സഭ പള്ളി പിടിച്ചെടുക്കുമെന്ന പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞു. 2002 ഫെബ്രുവരി 25ന് കോലഞ്ചേരിയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോ.തിരഞ്ഞെടുക്കപ്പെടേണ്ട മെത്രാപ്പോലീത്തമാരുടെ നാമനിർദേശം 28വരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.