കുമരകം:കുമരകം മണ്ഡലം കാേൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കരുണാകരന്റെ അനുസ്മരണവും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസ് എം.എൽ.എ യുടെ നിര്യാണത്തിൽ അനുശോചനംവും രേഖപ്പെടുത്തി .കോണത്താറ്റ് പാലം എത്രയും വേഗം പൊളിച്ചു പണിയണമെന്നും ബെസ്ബേയ്ക്ക് വേണ്ടി പഞ്ചായത്ത് പണം മുടക്കി വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തിലെ ക്രമക്കേട് പരിഹരിച്ച് എത്രയും വേഗം ബെസ്ബേ പണിയണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി എസ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു എ വി തോമസ് , സ്മൃതികാന്ത്, സഞ്ചയൻ , റോയി കരിയിൽ, സലീമ ശിവാത്മജൻ , സന്ധ്യാ പ്രദീപ്, കാർത്തികേയൻ , അനുരാഗ് , ബാബു കരീത്ര , എന്നിവർ സംസാരിച്ചു.