
കോട്ടയം: ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കരാട്ടേ മത്സരത്തിൽ 21 സ്വർണവും 8 വെള്ളിയും 3 വെങ്കലവും നേടി മികച്ച പ്രകടനം കാഴ്ച്ച വച്ച കുറുപ്പന്തറ കൈഹോ ജുക്കൂ കരാട്ടെ സ്‌കൂളിലെ വിദ്യാർത്ഥികളെ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ മെമന്റോ നൽകി ആദരിച്ചു. ഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടർ റെൻഷി അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. 28, 29 തീയതികളിൽ തൃശ്ശൂരിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് 21 കുട്ടികൾ പങ്കെടുക്കും. സെൻസെയ് സി.പി അജിമോൻ, ആൻസി സിബി എന്നിവർ പങ്കെടുത്തു.