കോട്ടയം: എക്‌സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ക്രിസ്മസിനോടനുബന്ധിച്ച് ബാർ ഉടമകളിൽ നിന്ന് അനധികൃതമായി പണം വാങ്ങുന്നതായി വിജിലൻസ് ജില്ലാ മേധാവി വി.ജി വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലൻസ് ഡിവൈ.എസ്. പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കുമാരനല്ലൂരിലെ കൃഷിഭവനിലും വിജിലൻസ് പരിശോധന നടത്തി.