തലയോലപ്പറമ്പ് : തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യോഗം കെ ആർ നാരായണൻ സ്മാരക യൂണിയനിലെ വടകര നോർത്ത് 3457-ാം ശാഖയുടെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാപ്രസാദമൂട്ട് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രഞ്ജിത് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ചടങ്ങുകൾക്ക് തന്ത്റി കുമരകം ജിതിൻ ഗോപാൽ, ക്ഷേത്രം ശാന്തി ഇടവട്ടം രാജേഷ് ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ബേബി അക്കരപ്പാടം ഭാഗവത പ്രഭാഷണം നടത്തി. ദീപാരാധന, ദീപക്കാഴ്ച, വലിയ കാണിക്ക, നാളെ രാവിലെ 11ന് ഡോ. എം.എം.ബഷീറിന്റെ ഗുരുദേവ പ്രഭാഷണം, മേമുറി നാമംകുളങ്ങര ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജന, ശാസ്താം പാട്ട്, വൈസ് പ്രസിഡന്റ്‌ സജീവ്‌ നിരപ്പത്ത്, സെക്രട്ടറി ശശീന്ദ്രൻ പെരുംകുളത്തിൽ, സൗദാമിനി അഭിലാഷ്, എം. സദൻ, ശൈലജ സോമൻ, എൻ.ജി.രാധാകൃഷ്ണൻ, കെ.മനോഹരൻ, വിശ്വംഭരൻ നിരപത്ത്, ലീലാ ബാലകൃഷ്ണൻ, ഷിജിൻ തടത്തിൽ, അജയൻ എം.എ, ഷാജി അനന്ദ് ഭവൻ, ശൈലജ മൂഴിയിൽ, പൊന്നമ്മ മോഹനൻ മഠത്തിൽ, പുഷ്പ അനിൽകുമാർ, വത്സല മോഹനൻ തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.