വാഴൂർ: വെട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 30ന് കൊടിയേറ്റും. ജനുവരി 6നാണ് ആറാട്ട്. രണ്ടാം ഉത്സവം മുതൽ ആറാം ഉത്സവം വരെ എല്ലാ ദിവസവും രാവിലെ 10ന് ഉത്സവബലിയും 1ന് അന്നദാനവും ഉണ്ടായിരിക്കും. ഒന്നാം ഉത്സവം മുതൽ 5-ാം ഉത്സവം വരെ വൈകിട്ട് 7ന് കളമെഴുത്തുംപാട്ട്. 30ന് വൈകിട്ട് 5ന് തന്ത്രി പെരിഞ്ഞേരിമന വാസദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി ജയകൃഷ്ണൻ എൻ. നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ്. 6.30ന് ദീപാരാധന സേവ, ശ്രീഭൂതബലി വിളക്കിനെഴുന്നള്ളിപ്പ്. 7ന് സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദരുടെ അനുഗ്രഹപ്രഭാഷണം. 8.30ന് നൃത്തസന്ധ്യ,10ന് ശ്രീരാഗ് ആന്റ് പാർട്ടിയുടെ വിൽപ്പാട്ട് 11ന് ആഴിപൂജ. 31ന് രാവിലെ 8ന് ശ്രീബലി,വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, സേവ , ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, 7.30ന് തിരുവാതിര , ജനുവരി 1ന് രാവിലെ 8 ന് ശ്രീബലി , 2 ന് പുരാണ പാരായണം, 5 ന് കാഴ്ചശ്രീബലി, 6 .30 ന് ദീപാരാധന , സേവ ,ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്. 7.30ന് വയലിൻ സോളോ. 2ന് രാവിലെ 8ന് ശ്രീബലി, 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, സേവ, ശ്രീഭൂതബലി ,വിളക്കിനെഴുന്നള്ളിപ്പ്, 7.30ന് വിനോദ് ചമ്പക്കരയുടെ കഥാപ്രസംഗം. 5ന് പള്ളിവേട്ട .രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 3ന് കാഴ്ചശ്രീബലി പഞ്ചവാദ്യം , മയൂരനൃത്തം.8ന് ദീപാരാധന ,10.15ന് പള്ളിനായാട്ട് പുറപ്പാട് ,11ന് പള്ളിനായാട്ട് എതിരേൽപ്പ് . 6ന് രാവിലെ 8.30ന് ആറാട്ട് പുറപ്പാട് ,1ന് ചിറക്കടവ് ശ്രീ മഹാദേവർ ക്ഷേത്രചിറയിൽ ആറാട്ട്,1.30 ന് ആറാട്ട് സദ്യ. തിരുവരങ്ങിൽ രാവിലെ 10 ന് പുരാണപാരായണം ,വൈകിട്ട് 5.30 ന് നാദസ്വരക്കച്ചേരി ., 7ന് ആറാട്ട് എതിരേല്പ്,10.15ന് കൊടിമരച്ചുവട്ടിൽ പറ, ആറാട്ട് വിളക്ക്,കൊടിയിറക്ക്, വലിയകാണിക്ക, ഉച്ചപൂജ, ഇരുപത്തിയഞ്ചുകലശം, അഭിഷേകം, ശ്രീഭൂതബലി, ഹരിവരാസനം.