seva

മുണ്ടക്കയം: കൂട്ടിക്കൽ, മുണ്ടക്കയം,കൊക്കയാർ മേഖലകളിൽ പ്രളയത്തിൽ സർവസ്വവും നഷ്ടമായവർക്കായി സേവാഭാരതിയുടെ കൈത്താങ്ങ്. അഞ്ചാം ഘട്ട സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി വീടു നഷ്ടപ്പെട്ടവർക്കായി വീടുവയ്ക്കാൻ സുമനസുകൾ സ്ഥലം കൈമാറി. ചടങ്ങിൽ പുഞ്ചവയൽ കുഴിപറമ്പിൽ സി.വി.മോഹനൻ, ഏന്തയാർ വയലിൽ വർക്കി ചാക്കോ എന്നിവരിൽ നിന്ന് സേവാഭാരതി സംസ്ഥാന ട്രഷറർ എ.വി.മോഹനൻ സ്ഥലം ഏറ്റുവാങ്ങി. വിഭാഗ് സംഘചാലക് പി.പി.ഗോപി അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സമിതിയംഗം ഡി.പ്രസാദ് , ജില്ലാ ജനറൽ സെക്രട്ടറി എം.മധു, വിഭാഗ് സേവാ പ്രമുഖ് ആർ.രാജേഷ്, ജില്ലാ കാര്യവാഹ് വി.ആർ.രതീഷ്,കെ.ജി.രാജേഷ്,പി.ജി.അനീഷ്, കെ .സി .വിഷ്ണു എന്നിവർ സംസാരിച്ചു.