കോട്ടയം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ജനപ്രതിനിധികളായ വനിതകൾക്ക് അടൽ അവാർഡ് സമ്മാനിക്കുമെന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ അവാർഡ് ദാനം നിർവഹിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. 5 പേർക്കാണ് പുരസ്കാരങ്ങൾ നൽകുക.