കോട്ടയം: ശ്രീ ഓംകാരേശ്വരം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 26 മുതൽ 30വരെ നടക്കും. 26ന് ക്ഷേത്രച്ചടങ്ങുകൾ. രാവിലെ 10.30നും 11നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രിമാരായ കൂനംതൈ പുരുഷൻ, വൈക്കം കരുണാകരൻ, മേൽശാന്തി വാരനാട് അജിത് മഹാദേവൻ, രാഹുൽ ശാന്തി എന്നിവർ കാർമികത്വം വഹിക്കും. 11.30ന് ഉച്ചപൂജ, 12.30ന് പ്രസാദമൂട്ട്, 7നും എട്ടിനും താലപ്പൊലി. 27ന് രാവിലെ 7.30ന് കുംഭകുടംവരവ്, 8ന് പന്തീരടി പൂജ, 8.30ന് കുംഭകുടംവരവ്. ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, രാത്രി 8ന് ഭസ്മക്കാവടി, 9.30ന് കാവടിഅഭിഷേകം. 28ന് രാവിലെ 9.30ന് കലശാഭിഷേകം, 12ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, കാവടിവരവ്. 29ന് പള്ളിവേട്ട മഹോത്സവം.രാവിലെ 10ന് സർപ്പംപാട്ട്, തുടർന്ന് എം.എൻ.രാജപ്പൻ മെമ്മോറിയൽ എൻഡോവ്മെന്റ് . എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഏറ്റവും അധികം മാർക്ക് നേടിയ ശാഖംഗങ്ങളുടെ മക്കൾക്കും അക്കരപ്പാടം യു.പി.സ്കൂളിലെ ഒന്ന് മുതൽ ഏഴു വരെയുള്ള കുട്ടികൾക്കും വിതരണം ചെയ്യും. തുടർന്ന് ഡോ.സുപ്രഭാ വത്സന്റെ പ്രഭാഷണം. 12ന് പ്രസാദമൂട്ട്. രാത്രി ഏഴിന് കർപ്പൂരത്താലം, തുടർന്ന് പൂമൂടൽ. 30ന് അറാട്ടും പകൽപ്പൂരവും. രാവിലെ 11ന് ആനയൂട്ട്, തുടർന്ന് പ്രസാദമൂട്ട്.വൈകിട്ട് മൂന്നിന് പകൽപ്പൂരം, 5ന് കാഴ്ചശ്രീബലി, രാത്രി എട്ടിന് ദീപാരാധന,രാത്രി 11ന് ആറാട്ട്, തുടർന്ന് വലിയകാണിക്ക, പഞ്ചവിംശതി കലശാഭിഷേകം.