പുന്നത്തുറ വെസ്റ്റ് : മണിമലക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കളമെഴുത്തും സർപ്പംപാട്ടും ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 6ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ മഞ്ഞൾ അഭിഷേകം. നാളെ രാവിലെ 6.30 ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ. 10 ന് ഭസ്മക്കളം. 1 ന് മഹാപ്രസാദമൂട്ട്. 6 ന് കറ്റോട് കക്കയം കാണിക്കമണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ദേശതാലപ്പൊലി ഘോഷയാത്ര. രാത്രി 11.45 ന് കൂട്ടക്കളം.