കോട്ടയം: നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്ര പള്ളം സമിതിയുടെ പദയാത്ര പുറപ്പെട്ടു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ചെയ്തു. കൗൺസിലർമാരായ സജീഷ് മണലേൽ, സാബു ഡി. ഇല്ലിക്കളം, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ, സെക്രട്ടറി കൃഷ്ണമ്മ പ്രകാശ്, പദയാത്ര ചെയർമാൻ സതീശൻ കൊച്ചുമമ്പലം എന്നിവർ സംസാരിച്ചു. പദയാത്ര ക്യാപ്ടൻ കെ.കെ.വിജയകുമാർ കൊച്ചുമമ്പലം സ്വാഗതവും സെക്രട്ടറി ജി. സാജൻ നന്ദിയും പറഞ്ഞു.