
അടിമാലി: എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.30 വരെ നടക്കുന്ന ക്യാമ്പിൽ വ്യക്തിത്വ വികസന സെമിനാർ, സ്ത്രീ ശാക്തികരണ പ്രോഗ്രാമായ സമജീവനം, ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം, സ്വയരക്ഷാ പരിശീലനം, ആയുർവേദ ക്യാമ്പ്, സിനിമ നിർമ്മാണ പരിശീലനം എന്നിവയാണ് ശ്രദ്ധയമായ പരിപാടികൾ .ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ അജിത പി.എൻ. അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ മുഖ്യപ്രഭാഷണം നടത്തി, വാർഡ് മെമ്പർ അനസ് ഇബ്രാഹിം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ രാജേഷ് കെ. അദ്ധ്യാപകരായ അജി എം.എസ്, അഭിഷ് ഇ,അജമോൻ പി.സി,സന്തോഷ് പ്രഭ എം, രതിഷ് പി.ആർ എന്നിവർ യോഗത്തിൽ സംസാരിച്ചു.